Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terminal Project.

Wayanad

ബ​ത്തേ​രി ബ​സ് ടെ​ർ​മി​ന​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദ​ശ​ക​ങ്ങ​ളാ​യി ന​ഗ​ര​വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ–​കൊ​മേ​ഴ്സ്യ​ൽ കോം​പ്ല​ക്സ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബ​ത്തേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ദ്ധ​തി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത മു​ൻ ഭ​ര​ണ​സ​മി​തി​യി​ൽ 13 കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​ന്ന് പ​ദ്ധ​തി​ക്കെ​തി​രേ വി​യോ​ജ​ന​ക്കു​റി​പ്പോ പ്ര​തി​ഷേ​ധ​മോ ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​പ്പോ​ൾ വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നു​മാ​ണ് ശ്ര​മ​മെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.
നി​ല​വി​ലെ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല. പ്ര​തി​ദി​നം 200ൽ​പ​രം ബ​സു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും എ​ത്തു​ന്ന ബ​ത്തേ​രി​ക്ക് ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ അ​നി​വാ​ര്യ​മാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ പൊ​തു​ഫ​ണ്ടി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ക്കാ​തെ സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ലൂ​ടെ ഏ​ക​ദേ​ശം 75 കോ​ടി രൂ​പ ചെ​ല​വി​ൽ ബ​സ് ടെ​ർ​മി​ന​ലും ഷോ​പ്പി​ങ് കോം​പ്ല​ക്സും നി​ർ​മി​ക്കു​ന്ന ഡി​ബി​ഒ​ടി പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നും സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി പ​ദ്ധ​തി​ക്ക് ല​ഭി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭ ഏ​ഴ് ല​ക്ഷം രൂ​പ നി​ര​ത​ദ്ര​വ്യം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും എ​തി​ർ​പ്പു​യ​ർ​ത്താ​തി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

2026 ഏ​പ്രി​ൽ 24ന് ​സ​മ​ർ​പ്പി​ച്ച കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ് അ​പേ​ക്ഷ​യി​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​ത് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ലാ​ണെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സോ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മോ നി​ല​വി​ലി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ജൂ​ണ്‍ 30ന് ​രേ​ഖാ​മൂ​ലം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ജൂ​ലൈ 25ന് ​ക​രാ​റു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പി​ന്നീ​ട് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​ഗ​ര​സ​ഭ ക​ട​ക്കു​ക​യും ചെ​യ്തു. ക​രാ​ർ റ​ദ്ദാ​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​ടെ ആ​ഭ്യ​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ന​ഗ​ര​സ​ഭ​യ്ക്കു​ള്ളി​ൽ ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട സം​രം​ഭ​ക​നെ അ​തി​ന്‍റെ പേ​രി​ൽ ശി​ക്ഷി​ക്ക​രു​തെ​ന്നും സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കി​യാ​ൽ ഭാ​വി​യി​ൽ ബ​ത്തേ​രി​യി​ലേ​ക്ക് നി​ക്ഷേ​പം ന​ട​ത്താ​ൻ ആ​രെ​ത്തു​മെ​ന്ന ചോ​ദ്യ​വും ഭാ​ര​വാ​ഹി​ക​ൾ ഉ​ന്ന​യി​ച്ചു. പ​ദ്ധ​തി​യു​ടെ ന​ഷ്ടം സം​രം​ഭ​ക​നു മാ​ത്ര​മ​ല്ല, പു​തി​യ ടെ​ർ​മി​ന​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും നി​കു​തി​ദാ​യ​ക​ർ​ക്കു​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ജൂ​ലൈ 20ന് ​ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യെ​യും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ​യും നേ​രി​ൽ ക​ണ്ട് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​ൾ​കാ​ദ​ർ, ഹം​സ, റ​സാ​ഖ്, ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ന്‍റ് വി.​എം. ചാ​ക്കോ, സെ​ക്ര​ട്ട​റി യു.​എ. അ​ബ്ദു​ൾ മ​നാ​ഫ്, ട്ര​ഷ​റ​ർ പി. ​വാ​സു, കു​ര്യ​ൻ ജോ​സ​ഫ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up